Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Influence

തു​ൾ​സി ഗ​ബ്ബാ​ർ​ഡ് ആ​ത്മീ​യ​ഗു​രു​വി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്നെന്ന് റി​പ്പോ​ർ​ട്ട്

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​​​സി: യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​വും ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് മു​​​​ൻ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റു​​​​മാ​​​​യ തു​​​​ൾ​​​​സി ഗ​​​​ബ്ബാ​​​​ർ​​​​ഡ് ഒ​​​​രു ആ​​​​ത്മീ​​​​യ​​​​ഗു​​​​രു​​​​വി​​​​ന്‍റെ സ്വാ​​​​ധീ​​​​ന​​​​വ​​​​ല​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്.

ഹ​​​​വാ​​​​യ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ‘സ​​​​യ​​​​ൻ​​​​സ് ഓ​​​​ഫ് ഐ​​​​ഡ​​​​ന്‍റി​​​​റ്റി ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ’ എ​​​​ന്ന ആ​​​​ത്മീ​​​​യ​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ ക്രി​​​​സ് ബ​​​​ട്ട്‌​​​​ല​​​​റാ​​​​ണ് തു​​​​ൾ​​​​സി​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തി​​​​യ​​​​തെ​​​​ന്ന് പ്ര​​​​മു​​​​ഖ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ​​​​ത്ര​​​​മാ​​​​യ ദ ​​​​വാ​​​​ഷിം​​​​ഗ്ട​​​​ൺ പോ​​​​സ്റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. തു​​​​ൾ​​​​സി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ ഉ​​​​ന്ന​​​​ത ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.

തു​​​​ൾ​​​​സി ഗ​​​​ബ്ബാ​​​​ർ​​​​ഡ് യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന സ​​​​മ​​​​യ​​​​ത്ത്, പ്ര​​​​ത്യേ​​​​കി​​​​ച്ച് 2014-2016 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ, പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കേ​​​​ണ്ട ബി​​​​ല്ലു​​​​ക​​​​ൾ, വി​​​​ദേ​​​​ശ​​​​ന​​​​യ​​​​ങ്ങ​​​​ൾ, ടെ​​​​ലി​​​​വി​​​​ഷ​​​​ൻ അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ൽ പ​​​​റ​​​​യേ​​​​ണ്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ ക്രി​​​​സ് ബ​​​​ട്ട്‌​​​​ല​​​​റു​​​​ടെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു കൃ​​​​ത്യ​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ഉ​​​​പ​​​​ദേ​​​​ശ​​​​വും ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

തു​​​​ൾ​​​​സി ഗ​​​​ബ്ബാ​​​​ർ​​​​ഡി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​തി​​​​ച്ഛാ​​​​യ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​രെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​വ​​​​രെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ വ്യാ​​​​ജ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ കാ​​​​ന്പ​​​​യി​​​​നു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഇ​​​​സ്‌​​​​കോ​​​​ൺ (ഭ​​​​ഗ​​​​വ​​​​ദ്ഗീ​​​​ത​​​​യും യോ​​​​ഗ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള പ്ര​​​​സ്ഥാ​​​​നം) സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ​​​​നി​​​​ന്ന് തെ​​​​റ്റി​​​​പ്പി​​​​രി​​​​ഞ്ഞ് 1970ക​​​​ളി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​താ​​​​ണ് സ​​​​യ​​​​ൻ​​​​സ് ഓ​​​​ഫ് ഐ​​​​ഡ​​​​ന്‍റി​​​​റ്റി ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ.

Latest News

Corehub Up